Back to Home
 
Jiva Vet Jokes is a Platform to share your funny experiences with others, The contents must be in connection with your day to day life/Field Experiences [ Jiva Vet Jokes only for members ]

 
 

   
Default language is english, select malayalam by clicking this button
or toggle english and malayalam by pressing CTRL+G
 
Name of Author
 
Title for the content
 
 
The author is responsible for the entire contents posted in this column JivaOnline will not take any responsiblility on authenticity of the content
4 Posts as on Sunday September 05, 2010
18
May
2010
ഒരു പെഗ്ഗ് കഥ
  author: Dr Santhosh.P.K,Kayanna (narrated by Dr Sunil)
മാര്‍ച്ച്‌ മാസത്തിലെ ചുട്ടുപൊള്ളുന്ന വെയിലത്ത് വിയര്‍ത്തു കുളിച്ചുകൊണ്ടാണ് ‌ അയാള്‍ എന്റെ ഡിസ്പെന്‍സറി യിലേക്ക് കയറിവന്നത് .അനുവാദം ചോദിക്കാതെ തന്നെ കസേരയില്‍ കയറി ഇരുന്നു സ്വയം പരിചയപ്പെടുത്തി -"ഞാന്‍ മജീദ്‌ പാലെരിയില്‍നിന്നാണ് ,ഞങ്ങളുടെ ഡോക്ടര്‍ ബാംഗ്ലൂര്‍ പോയി,അതുകൊണ്ടാണ് ഇങ്ങോട്ടുവന്നത് " "ശരി എന്താണ് കാര്യം " ഞാന്‍ തിരക്കി "ഒരു പെഗ്ഗ് വേണം " "പെഗ്ഗോ ??/"...... ഞാന്‍ അദ്ഭുതപ്പെട്ടു "അതേ ഈ പരസ്യതിലോക്കെള്ള നായ്യില്ലെ ???? അതിനെ വേണം " "ഓ പഗ്ഗ് ,പഗ്ഗ് ....എനിക്ക് ചിരിയ്യടക്കാന്‍ കഴിഞ്ഞില്ല "അതിനു ടൌണില്‍ പോകണം ഞാന്‍ ഒരു ഡോക്ടറുടെ നമ്പര്‍ തരാം " ലീഡിംഗ് pet practitioner ഡോക്ടര്‍ ദിനേശിന്റെ നമ്പര്‍ കൊടുത്തു. മജീദ്‌ ആര്‍ത്തിയോടെ വിളിതുടങ്ങി "ദിനേശ്സാര്‍ കോഴിക്കോട്ടേക്ക് വന്നാല്‍ ഒരു പെഗ് കിട്ടുവോ "................
 
6
May
2010
ഒരു vaccination ചെറുകഥ
  author: Dr Anish Rajan
clinics ലെ ഞങ്ങളുടെ ആദ്യ നാളുകള്‍ .പുതിയ കാര്യങ്ങള്‍ പഠിക്കുവാനായി ആകാംഷയോടെ കാത്തുനിന്ന ഞങ്ങള്‍ vaccination unit ല്‍ എത്തി .അപ്പോള്‍ ഒരു Pomeranian നായകുട്ടിയുമായി ഒരു ചേട്ടന്‍ എത്തി .Anti-rabies vaccination എടുക്കണം .ആദ്യ അവസരത്തിനായി എല്ലാവരും തയ്യാറായി. അവസാനം ഞങ്ങളുടെ സഹപാഠിയും ഭാവിയിലെ വനിതാ veterinarian ഉം ആയ ഞങ്ങളുടെ കൂടെയുണ്ടായിരുന്ന ഏക പെണ്‍കുട്ടിക്ക് അവസരം നല്കാന്‍ തീരുമാനിച്ചു. Ladies first എന്നാണല്ലോ . നായകുട്ടിയെ restrain ചെയ്യാന്‍ എല്ലാവരും സഹായിച്ചു.ഇത്തിരിപോന്ന ആ പാവം നയകുട്ടിയുടെ പുറത്തു എല്ലാവരുംകൂടി അവരവരുടെ ബലം പ്രയോഗിയ്കാന്‍ തുടങ്ങി .hind limb ലെ buttocks ഭാഗത്തായി പാവം owner ചേട്ടനും പിടിത്തമിട്ടു. .നമ്മുടെ ലേഡി vet injection വേണ്ടി തിരഞ്ഞെടുത്തതും ആ site തന്നെ.ആദ്യ vaccination വേണ്ടി എല്ലാവരും തയ്യാറായി.വിറക്കുന കൈകളുമായി കഥാ നായിക injection നല്കിയതും ആ ..ആ ...എന്നൊരു രോദനം .എല്ലാരും പരസ്പരം നോക്കി .അപ്പോള്‍ അതാ നമ്മുടെ പാവം owner ചേട്ടന്‍ വിരല്‍ തുമ്പില്‍ നിന്ന് ചോര ഒഴുക്കി നില്‍ക്കുന്നു. Lady vet ന്‍റെ injection കൊണ്ടത്‌ പുള്ളിയുടെ കയ്യില്‍.തനിക്കു rabies വരുമോ എന്ന് ഭയന്ന് നിന്ന ആ ചേട്ടനെ ഒരുതരത്തില്‍ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കിയപ്പോള്‍ . നിഷ്കളങ്കയായ ഞങ്ങളുടെ വനിതാ സുഹൃത്തിന്റെ advice " ചേട്ടാ ഇതിന്ടെ second dose എടുക്കാന്‍ അടുത്ത ആഴ്ചയില്‍ തന്നെ വരണേ ".അന്ന് പേടിച്ച്‌ ഓടിയ ആ ചേട്ടനെ പിന്നീടാരും clinics ന്‍റെ പരിസരത്ത് കണ്ടിട്ടില്ല.
 
1
May
2010
നായ ചികിത്സയിലെ രസകരമായ അനുഭവങ്ങള്‍
  author: Dr. Deepu Philip Mathew
നായക്ക് Post exposure vaccination എടുക്കാന്‍ അറ്റന്ടെര്‍ നെയും കൂട്ടി പോയ അവസരത്തില്‍ നായ കെട്ടഴിഞ്ഞു ദ ഞങ്ങള്‍ക്ക് നേരെ കുരച്ചു കൊണ്ട് പാഞ്ഞടുക്കുന്നു. സ്വതവേ നായയെ പേടി ആയിരുന്ന അറ്റെന്ടെര്‍ സലാം ഓടി ഉടമസ്ഥന്‍റെ, മുറ്റത്ത്‌ കിടന്നിരുന്ന ഓട്ടോയില്‍ കയറി. ഒരു സൈഡ്ഇല്‍ കൂടി നോക്കി എന്നോട്, സര്‍ ഇങ്ങോട്ട് കയറിക്കോ എന്ന് പറഞ്ഞു. ഉള്ളിലേക്ക് നോക്കിയ ഞാന്‍ ഞെട്ടി. നായ അട്ടെണ്ട്രുടെ കൂടെ സീറ്റില്‍ ഇരുന്നു എന്നെ നോക്കുന്നു. അത് എന്തോ നേടിയ മട്ടില്‍, ചിരിക്കുന്ന പോലെ എനിക്ക് തോന്നി. സലാമേ സൈഡില്‍ ആരാ ഇരിക്കുന്നത് എന്ന് നോക്കിക്കേ എന്ന് ഞാന്‍ പറഞ്ഞു. അയ്യോ .... എന്നൊരു നിലവിളി ഉയരുന്നത് കേട്ടു.....എല്ലാവരും ചിരിച്ചു കുഴഞ്ഞു. ഉടമസ്ഥന്‍ എന്നോട്, സര്‍ അവന്നു യാത്ര പോവാന്‍ കൊതിയാണ്, ഓട്ടോ കണ്ടാല്‍ അപ്പോഴേ ചാടി കയറും എന്ന് പറഞ്ഞു. സലാമിന്റ്റെ വിളറി വെളുത്ത മുഖം അത് മനസ്സില്‍ നിന്നും ഒരിക്കലും മായില്ല.
 
30
Apr
2010
ജിവ വെറ്റ് ജോക്സിലേക്ക് സ്വാഗതം
  author: editor
ഔദ്യോഗികമായും നിത്യ ജീവിതത്തിലും നമ്മുടെ മേഖലയുമായി ബന്ധപെട്ട രസമുള്ള അനുഭവകഥകള്‍ മറ്റുള്ളവരുമായി ഇവിടെ പങ്കുവെക്കാം ഇംഗ്ലീഷിലും മലയാളത്തിലും