Back to Home
 
   JIVA LITERATURE   Expose the man of letters in you
Jiva Literature is a Platform where iva members can publish and share their own stories,poems, and experiences between members

 
 
2 Posts as on 05-06-2010
05
June
2010
ജയ്‌സാല്‍മിറിലെ 'ഒട്ടകരാത്രി'
  author: ഡോ: ജോണ്‍ കുരുവിള, തിരുവല്ല
നീണ്ടകാലത്തെ തയ്യാറെടുപ്പിനു ശേഷമായിരുന്നു ആ യാത്ര. പ്രക്രിതി സൗന്ദര്യം കവിഞ്ഞൊഴുകുന്ന ദൈവത്തിന്റെ സ്വന്തം നാടിനെപൊലും പിന്നിലാക്കുന്ന പശ്ചിമതീരത്തെ കൊങ്കണ്‍പാതയില്‍ കൂടിയുളള ഒരു വടക്കേ ഇന്ത്യന്‍ യാത്ര, എന്നും ഒരു സ്വപ്നമായിരുന്നു. പ്രൊഫഷണല്‍ ജീവിതത്തില്‍ ആദ്യ പടവുകളില്‍തന്നെ, സ്വന്തം ഗ്രമം വിട്ട് പുറത്തേക്ക് പോയത്, കടലിനപ്പുറത്തയ്ക്കാണ്.ഇന്ത്യാ സമുദ്രവും കുറുകേ കടന്ന്, ആഫ്രിക്കയുടെ തെക്കുകിഴക്കന്‍ കരയില്‍ സ്ഥിതി ചെയ്യുന്ന, സെറ്റ്‌സിഫ്‌ളൈയുടെയും സറായുടെയും നാടായ മൊസാംബിക്കിലേയ്ക്ക് !അവിടെനിന്നും കടന്ന് നാടുചുറ്റല്‍ തുടര്‍ന്നു. ടിപ്പുസുല്‍ത്താനു മുമ്പ് മധ്യപൂര്‍വ്വ പ്രദേശത്തെ സുല്‍ത്താനായി വാണ ഒമാന്‍ സുല്‍ത്താന്റെ നാട്ടിലാണ് പിന്നെത്തങ്ങിയത്.പലദേശങ്ങള്‍ കറങ്ങിയപ്പോള്‍, ഒന്നു വെളിവായി. ഇന്ത്യപോലെ വൈവിധ്യ ദ്യശ്യചാരുതയുളള ഒരുനാടും മറ്റെങ്ങുമില്ല. ഇന്ത്യയോ, കേരളമോ നാം മുഴുവനായി കണ്ടറിഞ്ഞിട്ടുമില്ല. ഒരു ചൊവ്വാഴ്ച്ചയാണ് ഡോ. രാജന്‍ ചുങ്കത്തിന്റെ ഫോണ്‍ കോള്‍ വന്നത്. 'രാജസ്ഥാന്‍ യാത്രയ്ക്ക് തയ്യാറെടുക്കുക. ടിക്കറ്റു ബുക്കു ചെയ്തു കഴിഞ്ഞു'. ഒട്ടും പ്രതീക്ഷിക്കാത്ത സമയത്തായിരുന്നു ഫോണ്‍ കോള്‍. പെട്ടെന്ന് തീരുമാനമെടുക്കേണ്ടിയിരുന്നു. വീട്ടിലെ അല്ലറ ചില്ലറകാര്യങ്ങള്‍ അഡ്ജസ്റ്റ് ചെയ്ത് സമയമുണ്ടാക്കണം അദ്ധ്യാപികയായ ഭാര്യ എതിരൊന്നും പറഞ്ഞില്ല. ഒരു കണ്ടിഷന്‍ മാത്രം. പറഞ്ഞ ദിവസം തിരിചെച്ചത്തണം. ഫിക്‌സഡ് ടൈംറ്റേബിള്‍ വേണം. ഡോ. രാജനുമൊത്ത് രാത്രി 11 മണിക്ക് 'വോക്കാ' എക്‌സ്പ്രസ്സില്‍ കയറിയപ്പോള്‍ യാത്രയുടെ തുടക്കമായി.കേരള അതിര്‍ത്തികടന്ന് പശ്ചിമതീരത്തുളള കൊങ്കണ്‍ യാത്ര, കൊച്ചു വെളുപ്പാന്‍കാലത്തായിരുന്നു. പുലരികുളിരില്‍ പച്ചവിരിച്ച നല്‍പ്പാടങ്ങളും മഞ്ഞുപുതച്ച മലമടക്കുകളും തോടുകളും താഴ് വരകളും പിന്നിടുന്ന കാഴ്ച്ചകള്‍, യാത്രയുടെ തുടക്കത്തിന് സജ്‌വിനിയായി മഡ്‌ഗോവയിലെത്തിയപ്പോള്‍ കശുവണ്ടിയുടേയും ഫെനിയുടേയും ഗന്ധം കാറ്റിലുണ്ടോയെന്ന് പരതിനോക്കി. സ്റ്റേഷനില്‍ വണ്ടി നിര്‍ത്തിയപ്പോള്‍ പഴയ പോര്‍ട്ടുഗീസ് ഗാനത്തിന്റെ റിഥം ചെവിയിലെത്തി. രാവിലെ ഗുജറാത്തിലെ അഹമ്മദാബാദിലെത്തിയപ്പോള്‍, അവിടെ നാഷണല്‍ ഇന്‍ഷറന്‍സില്‍ മനേജരായ ഡോ. രവീന്ദ്രന്‍ കാത്തു നില്‍പ്പുണ്ടായിരുന്നു. കഴിഞ്ഞ 20 വര്‍ഷങ്ങളായി അഹമ്മാദ് ബാദില്‍ താമസിക്കുന്നു. ഭാര്യ, പുത്തന്‍കാവുകാരി രാധികയാണ് ; ടീച്ചര്‍. ഡോ. രവീന്ദ്രന്റെ കാറില്‍ മഹാത്മാഗാന്ധിയുടെ പാദസ്പര്‍ശമേറ്റ റോഡുകളിലും സബര്‍മതി നദിയുടെ മുകളില്‍കൂടിയുളള പാലത്തില്‍കൂടിയും പോയപ്പോള്‍ രവീന്ദ്രന്‍ പറഞ്ഞു “ദാ, നദീതീരത്തുകാണുന്നതാണ് പ്രസിദ്ധമായ ഗാന്ധിജിയുടെ സബര്‍മതി ആശ്രമം. അതിപ്പോള്‍ ഒരു മ്യൂസിയം കൂടിയാണ്. ഗാന്ധിജി ഉപയോഗിച്ച സാധനങ്ങളും ചര്‍ക്കയും മുറിയുമെല്ലാം അതുപോലെ സൂക്ഷിച്ചിരിക്കുന്നു.” ഭാഗ്യമെന്നു പറയട്ടെ, നവരാത്രി ആഘോഷവേളയിലാണ് ഞങ്ങള്‍ അഹമദാബാദില്‍ എത്തിയത്. അതിനാല്‍ ദര്‍ബാ ഡാന്‍സു കാണാനും വീഡിയോയില്‍ പകര്‍ത്താനും കഴിഞ്ഞു. എട്ടുപത്തു നിലകളുളള അംബരചുംബികളായ ഫ്‌ളാറ്റുകള്‍ ! അവയില്‍ പലതും കഴിഞ്ഞ ഗുജറാത്തു ഭൂകമ്പത്തിന്റെ ഭീകരതയില്‍ വെടിച്ചു കീറി, ഇപ്പോള്‍ പ്ലാസ്റ്ററിട്ട നിലയിലാണ് ഫ്‌ളാറ്റുകളുടെ നടുവിലുളള തുറസായ സ്ഥലത്ത് ഗുജറാത്തി ഫാമിലികള്‍ ഡാന്‍സു നടത്തുന്നു. ദര്‍ബാ ഡാന്‍സ്, നമ്മുടെ തിരുവാതിരമാതിരി ! പക്ഷെ ഇവിടെ കൊച്ചു കുട്ടികള്‍ മുതല്‍ പ്രായമായ വല്യമ്മമാര്‍ വരെ സമമൂഹ ന്യത്തത്തില്‍ പങ്കെടുക്കുന്നു. കമാന്‍ഡോ റെയ്ഡു നടന്ന അക്ഷര്‍ധാന്‍ടെമ്പിളും ഞങ്ങള്‍ കണ്ടു. സാമിനാരായമന്‍ സ്ഥാപിച്ച ഒരു അത്ഭുത മാര്‍ബിള്‍ ക്ഷേത്രം ! തിരിച്ചു വന്നപ്പോള്‍ ഇന്‍ഡോ-ബയോകേറിലെ ചീഫ് എക്‌സിക്യൂട്ടിവായ ഡോ: ചന്ദ്രമോഹന്‍ ബറോഡയില്‍ നിന്നും വിളിച്ചു. ബറോഡയില്‍ നിന്നുളള ക്ഷണം നിരസിച്ച്, രാത്രി 8 മണിക്ക് ലക്ഷ്വറി ബസ്സില്‍, ഞങ്ങല്‍ രാജസ്ഥാനിലെ ഒരു സവിശേഷ ടൂറസ്റ്റ് കേന്ദ്രമായ ജയ്‌സാല്‍മിറിലേയ്ക്ക് യാത്ര തിരിച്ചു. ഞങ്ങളുടെ സഹയാത്രികനായി ഡോ: രവീന്ദ്രനും കൂടി. നിണ്ട 8 മണിക്കൂര്‍ യാത്രയ്ക്ക് ശേഷമാണ് വെളുപ്പിനെ 6 മണിക്ക് ജയ്‌സാമിറിലെത്തിയത്. ഇവിടെ ഭൂപ്രക്യതി ആകെ മാറിയിരിക്കുന്നു. മറ്റ് ഇന്ത്യന്‍ പട്ടണങ്ങളില്‍ നിന്നും വ്യത്യസ്മായി ഒരു പറുദീസയുടെ മാസ്മരികത. താര്‍ മരുഭൂമിയില്‍ പാക്കിസ്ഥാന്‍ അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന ഈ പുരാതന രാജപുത്ര പട്ടണത്തിലെ ഓരോ മണ്‍ തരിയിലും ചരിത്രമുണര്‍ന്നിരിക്കുന്നു. പഴമയുടെ ഗന്ധത്തോടെ ! കോട്ട-കുന്നിനുമുകളില്‍ മാര്‍ബളില്‍ തലയുയര്‍ത്തി നില്‍ക്കുന്നു. മുസ്ലീം അക്രമണകാരികള്‍ മാനം കവര്‍ന്നെടുക്കുന്നതിനുമുമ്പ് രാജപപുത്ര വനിതകള്‍ ജോഹറില്‍ തീനാമ്പുകളായതിവിടെയാണ്. എണ്ണമറ്റ ശത്രുക്കളോടേറ്റുവീണ രാജപുത്ര ധീരര്‍ ചുടു രക്തപ്പുഴയായതിവിടെ. ഭട്ടി രാജപുത്ര വംശത്തിന്റെ രാജധാനിയായിരുന്നു ജയ്‌സാമിര്‍ പട്ടണവും കോട്ടയും 1156 അ.ഉ യില്‍ മഹാറാവല്‍ ജയ്‌സലാണു സ്ഥാപിച്ചത്. 849 വര്‍ഷം പഴക്കം. അദ്ദേഹം ചന്ദ്രവംശമാണ്. അലാവുദ്ദീന്‍ കില്‍ജിയായിരുന്നു ആദ്യത്തെ അക്രമണകാരി. പുരാതനകാലത്ത് അഫ്ഗാനിസ്ഥാന്‍ വഴിയുളള സില്‍ക്ക് റൂട്ട് (ട്രേഡ് റൂട്ട്) ജയ്‌സാല്‍ മിറില്‍ കൂടിയായിരുന്നതിനാല്‍ ജയ്‌സാല്‍മിറിന്റെ മുഖ്യവരുമാനം ചുങ്കപിരിവായിരുന്നു. കോട്ടയ്ക്കകത്ത് ശില്പ്പസുന്ദരങ്ങളായ അഞ്ച് കൊട്ടാരങ്ങളും ജൈനക്ഷേത്രങ്ങളും ഹൈന്ദവക്ഷേത്രങ്ങളുമുണ്ട്.ഇവിടെയുളള ജയ്‌സലു എന്ന കിണര്‍ ശ്രീക്യഷ്ണന്‍ തന്റെ ശുദര്‍ശനചക്രം കൊണ്ടു കുഴിച്ചതാണത്രെ. കോട്ടയ്ക്കു പുറത്തുളള ഹവേലികളിലെ കൊത്തു പണികള്‍ ഏത്രകണ്ടാലും മതിവരാത്തവയാണ്. മദ്ധ്യ ശതാബ്ദത്തിലെ തെരുവുകളെ ഓര്‍മ്മിപ്പിക്കുന്ന ഇടുങ്ങിയ ബസാറുകളിലെ ഷോപ്പിംഗ് രസവഹമാണ്. എന്നാല്‍ ഞങ്ങളെ ഏറ്റവും സന്തോഷിപ്പിച്ച അനുഭവം രാജസ്ഥാന്‍ ക്യാമല്‍ സഫാരി എന്നറിയപ്പെടുന്ന ഡസര്‍ട്ട് എക്‌സ്പീരിയന്‍സാണ്. ജയ്‌സാല്‍മിറില്‍നിന്ന് 50 കീ. മീ. അകലെയാണ് യഥാര്‍ത്ഥത്തിലുളള മരു പ്രദേശം. കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന മരുഭൂമിക്ക് വന്യമായ ഒരു ചാരുതയുണ്ട്. സാന്‍ഡ് ഡ്യൂണ്‍സ് എന്നറിയപ്പെടുന്ന മണല്‍ കൂമ്പാരങ്ങളുടെ പ്രദേശത്താണ് ഹിന്ദി സിനിമകളിലെ മരുഭൂമി സീനുകളുടെ ലൊക്കേഷന്‍. പാക്ക് അതിര്‍ത്തി വെറും 60 കി. മി. അകലെയാണ്. മരുഭൂമിയിലെ ഒട്ടകസവാരി, സൂര്യാസ്തമനംകാണല്‍, രാത്രിയില്‍ ടെന്റിലെ താമസം, എന്നിവ ഏതൊരു ഒരു വിനോദ സഞ്ചാരിക്കും ഹരം പകരുന്നതാണ്. ഇന്ത്യയുടെ പലഭാഗത്തുനിന്നും വരുന്ന സന്ദര്‍ശകര്‍ ഒട്ടകപ്പുറത്ത് മന്ദം മന്ദം മണല്‍കൂനകളില്‍കൂടി നടന്നു നീങ്ങുന്നത് ഒരു അപൂര്‍വ്വ ദ്യശ്യമായിരുന്നു. അതിനിടയില്‍ രാജസ്ഥാനി നര്‍ത്തകരുടെ ഡാന്‍സും. കടലിനേക്കാളും അനന്തമായ മരുഭൂമിയുടെ അറ്റത്ത് സൂര്യന്‍ തീഗോളമായി. ചക്രവാളം ചോരതൂകി. മണല്‍ തരികളില്‍ രത്‌നം തിളങ്ങി. മണ്ണിലേക്ക് ഇറങ്ങിപ്പോകുന്ന സൂര്യഗോളം അന്നോളം കാണാത്ത കാഴ്ച്ചയായി. മണ്ണിനും മാനത്തിനും ഒരേ നിറം. രാത്രിയായപ്പോല്‍ നേരത്തെ ക്രമപ്പെടുത്തിതന്ന കൂടാരത്തിലേക്ക് ഞങ്ങള്‍ നീങ്ങി കൂടാരത്തിനു വെളിയില്‍ മണലിലിരുന്ന് രാജസ്ഥാനി വിഭവങ്ങളും ബാര്‍ബക്യൂവും ബിയറും കഴിച്ച് രാജസ്ഥാനി പാട്ടു കച്ചേരിയും ഡാന്‍സും കഴിഞ്ഞപ്പോള്‍ എതോ അറബികക്കഥകളിലെ നായ കന്മാരായോ എന്ന് ഞങ്ങള്‍ക്ക് തോന്നി. “അറബിപ്പൊന്നുരുക്കിയെടുത്ത് മണിമാളിക കെട്ടും ഞാന്‍- സുല്‍ത്താനായി വാഴും ഞാന്‍”-ഡോ: രവീന്ദ്രന്‍ പാടി. രാത്രിയുടെ യാമങ്ങള്‍ നീങ്ങി.പാട്ടു താളവും അടങ്ങിയപ്പോഴാണ് എനിക്ക് വയറുവീര്‍പ്പും വയറുവേദനയും കിടന്നപ്പോള്‍ അസ്വസ്ഥത ! ഞങ്ങള്‍ ഭാണ്ഡകെട്ട് തിരഞ്ഞു നോക്കി. പറ്റിയമരുന്നുകളൊന്നും കൈയിലില്ല. വയറ്റില്‍ ബ്ലോട്ട് അടിച്ചമാതിരി! കമ്പിതവും !വേദന കുറയുന്നുമില്ല. ഈ നില തുടര്‍ന്നാല്‍ രാവിലെ യാത്ര തുടരാന്‍ സാധിക്കില്ല. വൈദ്യസഹായം ആവശ്യമായി തോന്നി. ഞങ്ങളുടെ വിഷമം കണ്ട് രാജസ്ഥാനി ഒട്ടകക്കാരന്‍ പുറത്തേക്ക് ഓടുന്നുതു കണ്ടു. അവന്‍ തിരിച്ചു വന്നത് ഒരു വെളുത്ത ദ്രവകവുമായിട്ടാണ്. “സാബ് യെ പിയോ; ബിമാരി മിഠ് ജായേഗോ” അവന്‍ പാത്രം നീട്ടി പറഞ്ഞു. സംശയത്തോടെ അവനെ നോക്കി. പാത്രം വാങ്ങാന്‍ ഒന്നു മടിച്ചു. പിന്നെയും നിര്‍ബന്ധിച്ചപ്പോള്‍ അതു വാങ്ങി. അരുചിയുളള പാലുപോലുളള ദ്രാവകം. വിഷമിച്ചാണ് വിഴുങ്ങിയത്. എന്തായാലും കുറച്ചു കഴിഞ്ഞപ്പോള്‍ ആശ്വാസം തോന്നി. അങ്ങകലെ അനന്തവിഹായസ്സില്‍ തിളങ്ങിനില്ക്കുന്ന സ്‌കോര്‍പ്പിയസ് (വ്യശ്ചിക) നക്ഷത്രത്തെനോക്കി മണല്‍പ്പരപ്പില്‍ കിടന്നു. ഒട്ടകസവാരിയും യാത്രാക്ഷീണവും കാരണം അിറയാതെ ഉറങ്ങിപോയി. രാവിലെ രാജസ്ഥാനി പറഞ്ഞപ്പോഴാണ് അന്തം വിട്ടതും ഓക്കാനം വന്നതും! ഒട്ടകമൂത്രം ചേര്‍ത്ത ഒട്ടകപ്പാല്‍ ആയിരുന്നു അവന്‍ തന്ന മരുന്ന്! പിന്നെ രാജസ്ഥാനി ഒട്ടകപാലിന്റെ ഗുണങ്ങള്‍ വര്‍ണ്ണിക്കാന്‍ തുടങ്ങി. വയറ്റിലെ നീരിന് - പെണ്‍ ഒട്ടകത്തിന്റെ മൂത്രവും പാലും അത്യുത്തമം.. ജീരകം ചേര്‍ത്ത് കഴിച്ചാല്‍ ഡയൂറെറ്റിക്ക്. മനോഭ്രാന്തിന് ഒട്ടകപാലും ഉലുവയും. ഗൗട്ടിനും അത് മരുന്ന്. കാഴ്ച്ച ശക്തിയും അത് വര്‍ദ്ധിപ്പിക്കും. ശരിരഭാരം നിലനിര്‍ത്താന്‍ ഒട്ടകപ്പാലും ചെറുപയറും.ഒട്ടകപ്പാല്‍ ലിവര്‍ടോണിക്കാണ്. - അഫ്രോഡിസിയാക്കാണ് - ഇഞ്ചിയും തേനും ചേര്‍ത്ത് ഒട്ടകപ്പാലും താറാവ് ഇറച്ചിയും കഴിച്ചാല്‍ കിഡ്‌നി പ്രവര്‍ത്തനം മെച്ചപ്പടും. മസ്‌ക്കറ്റിലെ മരുപ്രദേശത്തുവെച്ച് ഒട്ടക ഇറച്ചിതിന്നിട്ടുണ്ടെങ്കിലും ഒട്ടകപ്പാലും മൂത്രവും കഴിക്കുന്നത് ആദ്യമായാണ്. ഒട്ടക മാംസം കട്ടികൂടിയതാണ്.ഏതാണ്ട് ചകിരി മാതിരി. 'ഡസര്‍ട്ട് എക്‌സ്പീരിയന്‍സ'് കഴിഞ്ഞ് രാവിലെ ഞങ്ങള്‍ പോയത് ജയ്‌സാല്‍മിര്‍ രാജാവ് മഹാറാവല്‍ ബ്രിജ്‌രാജ്‌സിംഗിനെ ഒന്നു കാണാന്‍.(ഭാഗ്യമെന്നു പറയട്ടെ, പാലസിലെ അക്കൗണ്ടന്റ് ആലപ്പുഴകാരന്‍ ഒരു സുരേഷാണ്) ശ്രീക്യഷ്ണഭഗവാന്റെ ശ്രീക്യഷ്ണവംശത്തിലെ 116 -ാമത് പിന്‍തുടര്‍ച്ചകാരനായ രാജാവിന്റെ ഭാര്യ നേപ്പാള്‍ റാണയുടെ പുത്രി രാജേശ്വരി രാജലക്ഷ്മിയാണ്. “കേരളം കാണാനും ആലപ്പുഴയിലെ കെട്ടുവളളത്തില്‍ സഞ്ചരിക്കാനും കാത്തിരിക്കയാ”. സുമുഖനും ചെറുപ്പക്കാരനുമായ ബ്രിരാജ്‌സിംഗ് പറഞ്ഞു. ജയ്‌സാല്‍ മീറിനോട് വിടപറഞ്ഞ് നാല് വര്‍ഷമായി മഴ കിട്ടാതെ വരണ്ട, രാജല്ഥാന്‍ പ്രദേസശങ്ങള്‍ കടന്ന്, ജയ്പൂരിലേക്ക് പോകുമ്പോള്‍, വെളളമന്വേഷിച്ച് ഓടുന്ന രാജസ്ഥാനി ആട്ടിന്‍പറ്റങ്ങളെ കണ്ടു! നൂറ്റാണ്ടുകള്‍ക്കു മുന്‍മ്പ് സില്‍ക്ക് റൂട്ടില്‍കൂടി കടന്നുവന്നിരുന്ന ട്രേഡ് കാരവാനി (വ്യപാരസംഘം) ലെ ഒട്ടകങ്ങള്‍പോലെ! അവിടെ ചുങ്കം പിരിക്കുന്ന രാജപുത്ര പടയാളികളും, മാനം കാക്കാന്‍ തീനാമ്പുകളായ രാജപുത്ര വനിതകളും, ഹാവേലികളും, മഞ്ഞ മാര്‍ബിളില്‍ തിളങ്ങിനില്‍ക്കുന്ന ജയ്‌സാല്‍മിര്‍ കോട്ടയുമായിരുന്നു അപ്പോള്‍ മനസ്സില്‍!  
05
June
2010
THANKS, RAJANIYANNA, THANKS
  author: Dr John Kuruvilla
It was in 2002 oct,after the terrorist attack on AKSHARDAN temple in AHMEDBAD,I and Dr Rajan reached Ahmedbad for a visit of Gujarath.The temple,the MARBLE MARVEL,built by Swami Narayan and his cult, attracted all.We were received by Dr RaMesh,our friend working as Reg.Manager,New Life Insurace Co.,there.With him went to meet ATHARVEDI community in Ahmedbad.We have pictured ATHARVEDI BRAHMINS and their rituals in my VIDEO CAMERA.Seeing my video camera,DR RAmesh spoke out an ambition.His daughter REMA has learned music and is a good singer now.She wishes to make one of her sONG as a video album.As Dr Rajan has some experience in album making,Rajan said "OK,Let us Proceed"Picturisation of the album started with a "Muhurath",at Ramesh home.First scene was a quarrel between a husband and wife on daughters Love affair.Ramesh and wife acted as parents Then we moved to Ahmedbad railway station for picturising raiway track scenes.We picturised scenes in which Hero and heroine[Rema and myself acted the roles] walk on the track hand in hand.As the picturisation was in a small handicam,we did not encounter any objection from the station authorities.Last scene was the departure of hero in train and the heroines desperate look.After the shooting,when we packed up to return,the station master called us
to meet him.Without uttering a word,he caught hold of our videocam and placed it in his safe!
Just after the terrorist attack on the temple,security was strict in Ahmedbad !!May be that
the reason for his action, we thought.
" We are not terrorists,we are tourists from Kerala".we pleaded.Showing his
New Life Insurance Identity card,Dr Ramesh said"This is my daughter.She is an engineering student"
"See,your shooting was against the present Law.I am going to charge you a case",Station Master replied,taking a charge sheet.
I was very much worried and shocked.After coming all the way to study Athervadis,is this the END?!.Or,is it a "SPELL" of seeing ATHARVEDI RITUALS?!!!How can we get out of this trap?
Suddenly an idea struck me like a thunderbolt ! I watched keenly the station master and his table.There were a lot of tamil film magazines scattered on the table,all with RAJANIKANTHs picture! He was a Blackink-coloured, short and sturdy man.He may be a Tamilian,I thought!
I can play a smart card on him now.
"Sir, we Malayalees are little cinema crazy",I pulled out my card.
"Our daughters hero and heroine are RAJANIKANT and Suhasini.It was her ambition
to act like SUHASINI, that brought us here for the shooting" I comleted.
A sudden movement made him shift his look on us,with an expression of bewilderment.
Then ,asif he could understand my TRICK,he just smiled and asked me,in clear Tamil,"NINGAL RAJANIFANSA?!"
""Yes,Yes,we usually see any Rajani film atleast Five times",REMA replied
With a more satisfied expression on his face,he took the camera from the shelf and handed over it to Rema.
""OK,OK,NO more shooting,Be careful" he said,with a smile !
Without making more Fus,we sneaked out of the room.
Getting in to the Car outside the station,we laughed,looking at eachother,and shouted

loudly-"THANKS,RAJANIYANNA,THANKS!!"